San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സ്ഥാനാർഥികളുടെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം



നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) കീഴിലുള്ള വിപുലമായ മീഡിയ സ്ക്രീനിംഗ് സെൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രവർത്തിച്ചു വരികയാണ്. ഇടുക്കി സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ മുകൾ നിലയിലുള്ള എം.സി.എം.സി സെല്ലില്‍ ടെലവിഷന്‍ വാര്‍ത്താ ചാനലുകള്‍, പ്രാദേശിക ചാനലുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍, റേഡിയോ സ്റ്റേഷനുകള്‍ തുടങ്ങിയ മാധ്യമങ്ങളാണ് നിരീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്ക് എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങേണ്ടതുണ്ട്. ബള്‍ക്ക് എസ്.എം.എസുകളും വോയ്സ് മെസേജുകളും, ഈ പേപ്പറുകള്‍, പൊതു സ്ഥലങ്ങളിലെ ഓഡിയോ വിഷ്വല്‍ ഡിസ്പ്ലേകള്‍, വെബ് സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്. സമിതിയുടെ അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ പെയ്ഡ് ന്യൂസുകള്‍ തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ എം.സി.എം.സി നിരീക്ഷണ സെല്ലില്‍നിന്ന് എം.സി.എം.സി കമ്മിറ്റിക്കും ചെലവ് നിരീക്ഷണ വിഭാഗത്തിനും റിപ്പോര്‍ട്ട് ചെയ്യും. പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുകയും മറ്റു നിയമലംഘനങ്ങളുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്. പരസ്യങ്ങള്‍ക്ക് അംഗീകാരത്തിനായി ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിക്കാണ് നിശ്ചിത മാതൃകയിലുള്ള അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം പരസ്യത്തിന്‍റെ ഡിജിറ്റല്‍ പതിപ്പിന്‍റെയും സ്ക്രിപ്റ്റിന്‍റെയും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളും സമര്‍പ്പിക്കണം. പരസ്യം തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ചെലവ് ഉള്‍പ്പെടെ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.

അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിന് മൂന്നു ദിവസം മുന്‍പും മറ്റുള്ളവര്‍ ഏഴു ദിവസം മുന്‍പും അപേക്ഷ സമര്‍പ്പിക്കണം. വോട്ടെടുപ്പു ദിവസവും തലേന്നും പത്രങ്ങളിൽ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യങ്ങള്‍ നിശ്ചിത തീയതിയുടെ രണ്ടു ദിവസം മുന്‍പ് അംഗീകാരത്തിന് സമര്‍പ്പിക്കണം. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ ഫോണ്‍ നമ്പർ

മെംബർ സെക്രട്ടറി – 8943151491

അസിസ്റ്റൻ്റ് എഡിറ്റർ – 9846856982


അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ – 9496924773

ഇമെയിൽ – [email protected]









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!