നാട്ടുവാര്‍ത്തകള്‍
പതിനാലുകാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
തൊടുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇളദേശം കിഴക്കേൽ എൽദോസി(20)നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ ഇയാൾ തൊടുപുഴയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി. കെ.സദൻ, സി.ഐ. വി.സി.വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.