നാട്ടുവാര്‍ത്തകള്‍
യൂത്ത് കോൺഗ്രസ് സ്കൂളുകൾ ശുചീകരിച്ചു


കൊച്ചുതോവാള : മഹാത്മാഗാന്ധി വാരാചരണത്തിന്റെ ഭാഗമായി കൊച്ചുതോവാളയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണം നടത്തി.
പ്രദേശത്തെ സ്‌കൂളുകളും പരിസരവും പ്രവർത്തകർ വൃത്തിയാക്കി.
നഗരസഭാംഗം സിബി പറപ്പായിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് കെ.എസ്.സജീവ്, പ്രശാന്ത് രാജു, തുടങ്ങിയവർ പങ്കെടുത്തു.