Idukki വാര്‍ത്തകള്‍
നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) *മഞ്ഞ അലർട്ട്* നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
*മഞ്ഞ അലർട്ട്*
*പത്തനംതിട്ട* : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ)
*തൃശൂർ* :ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
*പുറപ്പെടുവിച്ച സമയവും തീയതിയും: 11.00 AM; 17/08/2025*
*IDRB-KSEOC-KSDMA*









































































