Idukki വാര്‍ത്തകള്‍
മുതലക്കോടം സേക്രഡ് ഹേർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വ്യക്തിത്വ വികാസത്തെക്കുറിച്ച് ക്ലാസ്സ് നടന്നു

മുതലക്കോടം സേക്രഡ് ഹേർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്യാമ്പിനോട് ഭാഗമായി വ്യക്തിത്വവികാസത്തെക്കുറിച്ച് ക്ലാസ്സ് നടന്നു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറായ സബ് ഇൻസ്പെക്ടർ ബിജു വി.എ, സബ് ഇൻസ്പെക്ടർ അരുൺകുമാർ എന്നിവർ ക്ലാസ് നയിച്ചു. കൂടാതെ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. സിവിൽ പോലീസ് ഓഫീസർ ശ്രീ. അനൂപ്, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീമതി. അഞ്ജലി എന്നിവർ പങ്കെടുത്തു .









































































