നാട്ടുവാര്‍ത്തകള്‍
ഇരുചക്ര വാഹനങ്ങളില്‍ കുടചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം; ഉത്തരവിറക്കി

ഇരുചക്രവാഹനങ്ങളില്‍ കുട ചൂടി യാത്ര ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉത്തരവ്. ഗതാഗത കമ്മീഷ്ണര്‍ എം.ആര്‍.അജിത്കുമാറാണ് ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകമാണ്. നിലവിലെ ഗതാഗത നിയമപ്രകാരം തന്നെ കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്.
എന്നാല്‍ ഇത് കര്‍ശനമാക്കിയിരുന്നില്ല. അപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ ഇനി മുതലുള്ള വാഹന പരിശോധനയില്‍ ഇത്തരം യാത്രക്കാരെയും പിടികൂടാനാണ് നിര്‍ദേശം. ആയിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമെന്നാണ് ഗതാഗതവകുപ്പ് വിശദീകരിക്കുന്നത്.
















































































































