Idukki വാര്‍ത്തകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന പട്ടയ മിഷന്‍ സര്‍വ്വേ ഫീല്‍ഡ് പരിശോധനക്കായി യോഗ്യമായ വാഹനം രണ്ട് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍, വാഹനത്തിന്റെ ആര്‍ സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 17 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഇടുക്കി താലൂക്ക് ഓഫീസില്‍ ലഭ്യമാക്കണം. അന്നേ ദിവസം 4 മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 235361
















































































































