Idukki വാര്‍ത്തകള്‍
കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് 16 ആം വാർഡ് അമ്പലപ്പാറയിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

കട്ടപ്പന മുനിസിപ്പാലിറ്റി ചെയർമാൻ ജോയ് വെട്ടികുഴിക്ക് 16ആം വാർഡ് അമ്പലപ്പാറയിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യുഡിഎഫ് വാർഡ് പ്രസിഡന്റ് ഉദയ കുമാർ, വാർഡ് ബൂത്ത് പ്രസിഡന്റ് ലിജോ, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജോയ് ആനിതോട്ടം, കട്ടപ്പന മുനിസിപ്പാലിറ്റി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ, 18ആം വാർഡ് കൗൺസിലർ ബിൻസി ഷിനോജ്, അഞ്ചു ജെൻസ്, തോമസ് അറയ്ക്ക പറമ്പിൽ, ബെന്നി കണ്ണാന്തറ, ദിനേശ് സന്തോഷ് ഭവൻ, മണി അമ്പലപ്പാറ, ചെല്ലയ്യ തുടങ്ങിയവർ പങ്കെടുത്തു.
അമ്പലപ്പാറ നിവാസികൾ പുതിയ ചെയർമാന് അവരുടെ ആവശ്യങ്ങൾ പറഞ്ഞുള്ള നിവേദനം നൽകി..













































































