Idukki വാര്‍ത്തകള്‍
സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം നടത്തി

ചെമ്മണ്ണാർ സെൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ, ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം നടത്തി.മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, പിടിഎ പ്രസിഡണ്ടുമാർ അധ്യാപക അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുൻ മാനേജർ റവ. ഫാ. ജോസ് പ്ലാച്ചിക്കൽ നിർവഹിച്ചു. മുൻ മാനേജർ റവ.ഫാ ടോമി ആനിക്കുഴിക്കാട്ടിൽ , അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോസഫ് പള്ളിവാതുക്കൽ , സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അഗസ്റ്റിൻ എം എ , പിടിഎ പ്രസിഡന്റ് ശ്രീ ബിജു ഇടുക്കാർ, എം പിടി എ പ്രസിഡന്റ് ശ്രീമതി നിസ്മി ജോസഫ്, ശ്രീ മനോജ് തോമസ് – സ്റ്റാഫ് പ്രതിനിധി എന്നിവർ പ്രസംഗിച്ചു.













































































