Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സ്മാർട്ട്’ മേക്ക് ഓവറിൽ മണക്കാട് വില്ലേജ് ഓഫീസ്



‘സ്മാർട്ട്’ മേക്ക് ഓവറിൽ മണക്കാട് വില്ലേജ് ഓഫീസ്
മണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ജൂലൈ1 ന് നാടിന് സമർപ്പിക്കും


വിവിധ ആവശ്യങ്ങൾക്കായി മണക്കാട് വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ഇനി സേവനങ്ങൾ കൂടുതൽ ‘സ്മാർട്ടായി’ ലഭിക്കും. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ജൂലൈ ഒന്നിന് നാടിന് സമർപ്പിക്കും.

തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മണക്കാട്  വില്ലേജ് ഓഫീസ് മന്ദിരം 2023 – 24 പ്ലാൻ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തി  50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട്‌ വില്ലേജ് ഓഫീസായി ഉയർത്തുന്നത്.  സംസ്ഥാന നിർമ്മിതി കേന്ദ്രമാണ്  നിർമ്മാണം പൂർത്തിയാക്കിയത്.

പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസർക്കും ജീവനക്കാർക്കും കമ്പ്യൂട്ടർ സൗകര്യത്തോട് കൂടിയ പ്രത്യേക ക്യാബിനുകൾ, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങൾക്കുള്ള വിശ്രമമുറി,റെക്കോർഡ് റൂം, ജീവനക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, ഭിന്നശേഷിക്കാർക്ക് വേണ്ടി റാമ്പോട് കൂടിയ വരാന്ത എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടെ ഓഫീസുകളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും സമയബന്ധിതമായും ലഭ്യമാകും.

മണക്കാട് സ്‌മാർട്ട് വില്ലേജ് ഓഫീസിൻ്റെ മന്ദിരോദ്ഘാടനം  മണക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ   കേരള റവന്യൂവും ഭവനനിർമ്മാണവും വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിക്കും.   പി. ജെ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ അതിഥിയായിരിക്കും. 

സർക്കാർ ഓഫീസുകൾ കൂടുതൽ ജനോപകാര പ്രദമാക്കുകയും കാലോചിതമായി പരിഷ്ക്കരിക്കുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയത്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്  രാരിച്ചൻ നീരണാംകുന്നേൽ, ജില്ലാ കലക്ടർ  വി. വിഗ്നേശ്വരി, തൊടുപുഴ നഗരസഭ ചെയർമാൻ കെ. ദീപക്, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്  ഷൈജു പി. ജേക്കബ്, സബ് കളക്‌ടർ അനുപ്‌ ഗാർഗ്, ബ്ലോക്ക് പഞ്ചായത്ത് തൊടുപുഴ പ്രസിഡന്റ്  സുനി സാബു, മണക്കാട് ഗ്രാമപഞ്ചായത്ത് , പ്രസിഡന്റ് പി. എസ്. ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സി.വി സുനിത, എ.ജയൻ,  ജീന അനിൽ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹികരംഗത്തെ നേതാക്കൾ,വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!