San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ട്രെയിനുകളിൽ രാത്രി 11മണി മുതൽ പുലർച്ചെ 5 മണി വരെ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ



ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ സോണുകൾക്കും നിർദേശം നൽകി. ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധന നടത്താനും നിർദേശം നൽകി. നിയമം നടപ്പിലാക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. 2014 ൽ റെയിൽവേ ബോർഡ് കൊണ്ടുവന്ന നിയമമാണ് കർശനമായി പാലിക്കാൻ സോണുകൾക്ക് കത്ത് നൽകിയത്. കഴിഞ്ഞ വെളളിയാഴ്ച്ച മുംബൈ – ഹൗറ മെയിലിൽ വച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒഡീഷയിൽ വച്ച് എസി കോച്ചിൽ പവർബാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായതായി റെയിൽവെ വിലയിരുത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!