കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ പത്ത് വര്‍ഷം വേണ്ടി വന്നാല്‍ അത്രയും സമരം ചെയ്യുമെന്ന് രാകേഷ് ടിക്കായത്ത്
ന്യൂഡല്‍ഹി| കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ പത്ത് വര്‍ഷം വേണ്ടി വന്നാല്‍ അത്രയും കാലം സമരം ചെയ്യുമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്.
സ്വാതന്ത്ര്യ സമരം നൂറ് വര്‍ഷമെടുത്തുവെന്നും അത് പോലെയാണ് കര്‍ഷക സമരമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്.
പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചര്‍ച്ചയെന്ന് രാകേഷ് ആവശ്യപ്പെട്ടു. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ എന്നും എന്നാല്‍ ഇന്ധന വില കൂട്ടി കേന്ദ്രം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരാണാസി മഹാ പഞ്ചായത്ത് തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടിക്കായത്ത് വ്യക്തമാക്കി. സമരത്തിന്റെ ഭാവി സര്‍ക്കാരിന്റെ തീരുമാനം പോലെയാകും. യുപി തെരഞ്ഞെടുപ്പില്‍ കര്‍ഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷക സമരത്തിനും ഭാരത് ബന്ദിനുമുള്ള കേരളത്തിന്റെ പിന്തുണയ്ക്ക് രാകേഷ് ടിക്കായത്ത് നന്ദി അറിയിച്ചു.