Idukki വാര്‍ത്തകള്‍ആരോഗ്യംനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സാമൂഹ്യ വിരുദ്ധരുടെ സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ സ്കൂൾ കുട്ടികളെ വലച്ചു

സാമൂഹ്യ വിരുദ്ധരുടെ സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ സ്കൂൾ കുട്ടികളെ വലച്ചു
ഇന്ന് പുലർച്ചെ കൊച്ചറ സെന്റ് ജോസഫ്സ് എൽപിഎസ് സ്കൂളിന്റെ പ്രധാന കവാടത്തിനുമുമ്പിൽ കോഴിവേസ്റ്റ് തള്ളിക്കൊണ്ട് സാമൂഹ്യ വിരുദ്ധർ കുട്ടികളുടെ സുഖമമായ സഞ്ചാരത്തിനു വിഘാദം സൃഷ്ടിച്ചത്.
കൊച്ചറ സെൻ്റ് ജോസഫ് LP സ്കൂളിന് മുന്നിലാണ് സാമൂഹ്യ വിരുദ്ധർ കൂട്ടിൽ കെട്ടിയ നിലയിൽ കോഴി വെയ്സ്റ്റ് തള്ളിയത്.
തെരുവുനായ്ക്കളും കക്കായും ഇവ വലിച്ചിഴച്ചത് കുട്ടികളുടെ സഞ്ചാരത്തിന് തടസമായി.
സ്കൂൾ അധികൃതർ വിവരമരിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ സിസിലി സജി സ്ഥലം സന്ദർശിച്ചു.
ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സ്കൂൾ അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടു
















































































































