Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പാലാ കെ. എസ്സ് ഇ ബി ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം



പാലാ കെ. എസ്സ് ഇ ബി ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം.

പാലാ: കെ. എസ്സ് ഇ ബി പാലാ ഡിവിഷന് കീഴിലെ ഭരണങ്ങാനം പൈക സെക്ഷനുകളിലെ വൈദ്യുത വിതരണ സംവിധാനത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്നും പൈക 33 കെ.വി സബ്‌സ്റ്റേഷൻ അപ്പ് ഗ്രെഡ് ചെയ്യുന്നതിനും സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ എൽ. ഡി. എഫ്. ഘടകകക്ഷി നേതാവായ ജോസ് കെ മാണി എം പി യ്ക്കു നിവേദനം നൽകി. മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര മേഖലകളിൽ പോലും അനുഭവപ്പെടാത്ത വൈദ്യുതതടസം മീനച്ചിൽ പഞ്ചായത്തു പരിധിയിൽ ഉണ്ടാവുന്നതായി പ്രവർത്തകർ ചൂണ്ടി കാണിച്ചു. കിഴക്കൻ മലയോര മേഖലകളിൽ പോലും ഉണ്ടാവാത്ത പ്രശനങ്ങൾ ഈ പ്രദേശങ്ങളിൽ ഉണ്ടെന്ന് കെ. എസ്സ് ഇ ബി മാനേജ്മെന്റിനെ തെറ്റിധരിപ്പിക്കുവാനുള്ള ശ്രമമാണ് ഭരണങ്ങാനം പൈക സെഷനുകളിലെ ചില ജീവനക്കാർ നിലവിൽ നടത്തുന്നത്. 11 കെ.വി ലൈനുകളിലെ ടച്ചിങ് എടുക്കുന്നതിലെ അപാകതൾ മൂലം നിരന്തരമായി വൈദുതി മുടങ്ങുകയാണ്. ഭരണങ്ങാനം സെക്ഷനോഫീസ് നിലനിർത്തുന്നതിനായി പൈക സെക്ഷൻ പരിധിയിൽ ഉണ്ടായിരുന്ന ഉപഭോക്താക്കളെ ഭരണങ്ങാനം സെക്ഷനിലേക്കു മാറ്റിയത് മുതൽ മീനച്ചിൽ പഞ്ചായത് പരിധിയിലെ ഭരണങ്ങാനം പൈക സെക്ഷൻ പരിധികളിൽ വൈദുതി മുടക്കം കൂടിയതായി പ്രവർത്തകർ പറഞ്ഞു. പൈക സെക്ഷൻ പരിധിയിലെ ഉപഭോക്താക്കളെ ഭരണങ്ങാനം സെക്ഷനിലേക്കു മാറ്റിയപ്പോൾ 11കെ.വി വിതരണ സംവിധാനത്തിൽ മാറ്റം വരുത്താത്തതാണ് ഇതിനു കാരണമെന്ന് യൂത്ത് ഫ്രണ്ട്‌ (എം) പ്രവർത്തകർ പറഞ്ഞു. 11കെ വി ടച്ചിങ്ങ് എടുക്കുന്നത്  പ്രഹസനമാക്കി മനഃപൂർവം വൈദ്യുത തടസം ഉണ്ടാക്കി ഭരണങ്ങാനം പൈക സെക്ഷനുകൾ പ്രശന ബാധിത സെക്ഷനുകളായി ചിത്രികരിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാർ തലത്തിൽ പരിശോധിക്കണമെന്നും മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് എൽ ഡി എഫ് സർക്കാരിൻ്റെ പ്രതിഛായ തകർക്കാനുള്ള ശ്രമങ്ങൾക്ക് തടയിടണമെന്നും യൂത്ത് ഫ്രണ്ട്‌ പ്രവർത്തകർ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട്‌ (എം) മീനച്ചിൽ മണ്ഡലം പ്രസിഡൻ്റ് ബിബിൻ മരങ്ങാട്ട്‌  പ്രവർത്തകരായ ടോബി, മാർട്ടിൻ കേരളാ കോൺഗ്രസ് (എം) മീനച്ചിൽ മണ്ഡലം പ്രസിഡൻ്റ് ബിനോയ് നരിതൂക്കിൽ കെ ജെ  മാത്യു നരിതൂക്കിൽ ആന്റോ വെള്ളാപ്പാട്ട് എന്നിവരാണ് നിവേദനം നൽകിയത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!