Idukki വാര്‍ത്തകള്‍
മലയോര ഹൈവേ നിർമ്മാണത്തിൻ്റ് ഭാഗമായി ഐറീഷ് ഓട നിർമ്മിച്ചിരിക്കുന്നത് വ്യാപാരികൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു


മലയോര ഹൈവേ നിർമ്മാണത്തിൻ്റ് ഭാഗമായി ഐറീഷ് ഓട നിർമ്മിച്ചിരിക്കുന്നത് വ്യാപാരികൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കട്ടപ്പന ഐ.റ്റി ഐ ജംഗ്ഷൻ മുതൽ ഓക്സിലിയം സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വെള്ളം കെട്ടി നിൽക്കുകയാണ്.
ഈ മേഖലയിൽ മാസങ്ങൾക്ക് മുമ്പ് മലയോര ഹൈവേ നിർമ്മാണം കഴിഞ്ഞതാണ്.
എന്നാൽ റോഡിൻ്റെ ഇരു വശങ്ങളിലും നിർമ്മിച്ച ഐറീഷ് ഓട മൂലം വ്യാപാര സ്ഥാപനത്തിലേയ്ക്ക് കയറാൻ കഴിയാത്ത സഹാചര്യമാണ് നിലവിലൽ.
ഹൈവേയുടെ ഇരു വശങ്ങളിലും വളരെ നാളുകളായി കുഴി എടുത്തു മണ്ണ് ഫുട്പാത്തിലേക്കു ഇട്ടിരിക്കുന്നതിനാൽ വെള്ളം കെട്ടി നിന്ന് കാൽനട യാത്ര ക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
എത്രയും വേഗം വെള്ളക്കെട്ട് ഒഴിവാക്കി സുഗമമായ സഞ്ചാരം ഒരുക്കണമെന്ന് ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.