സ്മൃതി കേരം പരിപാടിക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം

കട്ടപ്പന: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ ഭാഗമായി രാജ്യസഭാംഗവും നാളികേര വികസന ബോർഡ് മെമ്പർ കൂടിയായ സുരേഷ് ഗോപി ഒരു കോടി കേര വൃക്ഷ തൈകൾ നടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയുടെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം ബിജെപിയുടെ പ്രസിഡൻ്റ് ഭരിക്കുന്ന ജില്ലയിലെ ഏക പഞ്ചായത്തായ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ലബ്ബകടയിൽ വച്ച് നടന്നു.
കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രസിഡൻ്റ് ആയ വട്ടപ്പള്ളി നാരായണൻ നായരുടെ പേരിലാണ് ആദ്യം കേര വൃക്ഷത്തൈ നട്ടത്.
ജെ പി എം കോളേജ് അങ്കണത്തിൽ പ്രത്യേകം ക്രമീകരിച്ചിരുന്നന്ന സ്ഥലത്താണ് തൈ നടീൽ കർമ്മം നടത്തിയത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് കോളേജ് മാനേജർ ഫാദർ എബ്രഹാം പാനികുളങ്ങര വൈസ് പ്രിൻസിപ്പാൾ ഫാദർ സോണി ആട്ടുകുഴി കോളേജ് ബർസർ ഫാദർ ജോബിൻ പോണാട്ട് കുന്നേൽ എൻഎസ്എസ് , പ്രോഗ്രാം കോഡിനേറ്റർമാർ അധ്യാപകർ മറ്റ് പൗരപ്രമുഖരും ചേർന്ന് രാവിലെ പത്ത് മണിക്ക് തന്നെ കോളേജ് അങ്കണത്തിൽ എത്തിയ സുരേഷ് ഗോപിയെ സ്വീകരിച്ചു ജെ പി എം കോളേജിൻ്റെ പേരിൻ്റെ പൂർണ്ണമായ പൂർണമായ രൂപം ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം വി.ജോൺ പോൾ മാർപാപ്പയുടെ പേരിൽ മാനേജർ എബ്രഹാം പാനികുളങ്ങരക്ക് ആദ്യം തന്നെ ഒരു കേര വൃക്ഷത്തൈ നൽകി.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികളോടും അധ്യാപകരോടുമൊപ്പം ഫോട്ടോ എടുക്കുകയും കൂടി ചെയ്തശേഷമാണ് കോളേജ് അങ്കണത്തിൽ തൈ നട്ടത്ത്.
തുടർന്ന് ലബ്ബ കടയിൽ ക്രമീകരിച്ചിരുന്ന പൊതുവേദിയിൽ വിതരണോദ്ഘാടനം നിർവഹിച്ചു നാട്ടിൽ കേരവൃക്ഷങ്ങൾ ഇല്ലാതെ കേരളീയൻ എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും നമ്മുടെ സ്വന്തം കേര വ്യക്ഷത്തെ കേരളത്തിലും ഇന്ത്യയിലെമ്പാടും വ്യാപിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു ഓരോരുത്തരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഓരോ ആളുകളുടേയും പേരിലും അവരുടെ ഓർമ്മക്ക് കരു കേര വൃക്ഷത്തൈ നട്ടു പരിപാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . സിനിമാസ്റ്റൈലിൽ “നല്ല തന്തയ്ക്ക് പിറന്ന തെങ്ങുകൾ നമ്മുടെ കേരളത്തിൽ തലയുർത്തി നിൽക്കണം” എന്നുകൂടി പറയാനും അദ്ദേഹം മടിച്ചില്ല.
മുൻ കോവിൽമല രാജാവ് ദേവൻ രാജമന്നാൻ, ഇടുക്കി ഡാം കണ്ടുപിടിച്ച കൊലുമ്പൻ, പട്ടം താണുപിള്ള , ഇടുക്കി ജില്ലയിലെ ആദ്യ കളക്ടർ ഡോക്ടർ ബാബു പോൾ, മുൻ മന്ത്രി കെ ടി ജേക്കബ് ആശാൻ, മുൻ എംഎൽഎ വി റ്റി സെബാസ്റ്റ്യൻ മുൻ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ഐഷ വഹാബ് ,സെൻ്റ് ജോൺസ് സ്ഥാപകൻ ബ്രദർ ഫോർത്തൂ നാത്തൂസ് എന്നിവരുടെ പേരിലുള്ള തൈകളാണ് സുരേഷ് ഗോപി കാഞ്ചിയാറിൽ വിതരണം ചെയ്തത്.
ബിജെപി ജില്ലാ പ്രസിഡൻ്റ് കെ എസ് അജി അധ്യക്ഷത വഹിച്ച പരിപാടിയിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ,ബിജെപി മേഖലാ സെക്രട്ടറി ജെ ജയകുമാർ , ജില്ലാ ജനറൽ സെക്രട്ടറി സി സന്തോഷ് കുമാർ ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ , ജില്ലാ വൈസ് പ്രസിഡൻ്റ് ഷാജി നെല്ലി പറമ്പിൽ നിയോജകമണ്ഡലം പ്രസിഡൻ്റ് രതീഷ് വരകുമല കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജിമ്മിച്ചൻ ഇളംതുരുത്തിൽ ജനറൽ സെക്രട്ടറി പി ആർ ഷാജി നേതാക്കളായ എന്നിവർ നേതൃത്വം നൽകി