പ്രധാന വാര്‍ത്തകള്‍
ജമ്മു കശ്മീരില്‍ കരസേന ഹെലികോപ്‌റ്റെര്‍ തകര്‍ന്നുവീണു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കരസേന ഹെലികോപ്‌റ്റെര്‍ തകര്‍ന്നുവീണ് അപകടം. തിങ്കളാഴ്ച ഉദംപൂരിലെ ശിവ് ഗഡ് ധറിലാണ് സംഭവം.
വനമേഖലയിലാണ് ഹെലികോപ്‌റ്റെര്‍ തകര്‍ന്നുവീണത്. മൂന്ന് സൈനികരായിരുന്നു ഹെലികോപ്‌റ്റെറില്‍ ഉണ്ടായിരുന്നത്.
ഇവരെ പൊലീസെത്തി രക്ഷപ്പെടുത്തി. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. പ്രദേശത്ത് മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.