6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോഫി ബോർഡ് സബ്‌സിഡി 2025-26: പദ്ധതികൾക്കായി പുതിയ അപേക്ഷകൾ ക്ഷണിച്ചു



സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു.
കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി (Replantation), കാപ്പി ഗോഡൗൺ നിർമ്മാണം, കാപ്പിക്കളം നിർമ്മാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യുണിറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്. കാപ്പി തോട്ടങ്ങളുടെ യന്ത്രവൽക്കരണത്തിനും ഇക്കോപൾപ്പർ സ്ഥാപിക്കുന്നതിനും കാപ്പികർഷകർക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം (എക്കോസർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിയും നിലവിൽ വന്നിട്ടുണ്ട്. പരമാവധി 40 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭ്യമാകുന്ന സബ്സിഡി. പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ടവർക്ക് 75-90% ശതമാനം നിരക്കിൽ സബ്സിഡി ലഭിക്കും. ധനസഹായത്തിനു അപേക്ഷിക്കുന്ന പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് ഒരു ഏക്കർ കാപ്പിതോട്ടവും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് അര ഏക്കർ കാപ്പിതോട്ടവും ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തികൾക്ക് പുറമേ ചുരുങ്ങിയത് 100 കാപ്പി കർഷകരെങ്കിലും അംഗങ്ങളയുള്ള FPO (ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ) കൾക്കും ധന സഹായം ലഭിക്കുന്നതാണ്. കമ്പനി നിയമപ്രകാരമോ സഹകരണ നിയമപ്രകാരമോ രജിസ്റ്റർ ചെയ്ത കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തനത്തിലുള്ള FPOകൾക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
ധനസഹായത്തിന് അപേക്ഷിക്കുന്നവർ പ്രവൃത്തി തുടങ്ങുന്നതിനുമുമ്പ് കോഫി ബോർഡിൻറെ ലൈസൺ ഓഫീസുകളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ 28-11-2025 -നകം ‘ഇന്ത്യ കോഫീ ആപ്പ്’ (മൊബൈൽ ആപ്പ്) / കോഫീ ബോർഡ് വെബ്സൈറ്റ് (https://coffeeboard.gov.in) വഴി ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കോഫീ ബോർഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് അടുത്തുള്ള കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടുക:

വാഴവര : 04868 278025
94955 61600,
വണ്ടിപ്പെരിയാർ : 8547315205
അടിമാലി : 82770 66286.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!