Idukki വാര്‍ത്തകള്‍
കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്പോട്സ് ഡേ നടന്നു

കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്പോട്സ് ഡേ നടന്നു.
കട്ടപ്പന Dysp VAനീഷാദ് മോൻ ഉദ്ഘാടനം ചെയ്തു
പല്ലവം 2K25 എന്ന പേരിലാണ് കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക മേള സംഘടിപ്പിച്ചത്.
സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാദർ മജു നിരവത്ത് പതാക ഉയർത്തി.
കട്ടപ്പന Dysp വി.എ നീഷാദ് മോൻ മാർച്ച് ഫാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് നടന്ന കായിക മേള Dysp ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ഡാൻസ് കായിക മേളയ്ക്ക് മാറ്റ് കൂട്ടി.
യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ ജോസ് മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു.
PTA പ്രസിഡൻ്റ് സിജു ചക്കും മൂട്ടിൽ നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, പ്രിൻസിപ്പാൾ കെ.സി മാണി, ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്,LP സ്കൂൾ ഹെഡ്മാസ്റ്റർ ദീപു ജേക്കബ്, സിൽമി ജോസ് തുടങ്ങിയവർ സംസാരിച്ചു.









































































