ജില്ലാ പോലീസിലെ സ്വയം പ്രതിരോധ പരിശീലകരെ ആദരിച്ചു.

ചെറുതോണി, തടിയമ്പാടുള്ള മരിയ സധൻ പാസ്റ്റരൽ ഹാളിൽ വെച്ച്, കാഡ്ബറിയുടെ സാമൂഹിക ക്ഷേമ പദ്ധതിയായ കോക്കാ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്റെ പ്രൊജക്റ്റിന്റെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഉള്ള ക്ഷേമ പദ്ധതികളിൽ, സാമൂഹിക-സാങ്കേതിക വികസന സംഘടനയായ ആക്ഷൻ ഫോർ ഫുഡ് പ്രൊഡക്ഷൻ (AFPRO)-നുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗവൺമെൻറ് ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥരെ ആദരിക്കുന്നതിന്റെ ഭാഗമായി, ജില്ലാ പോലീസിലെ സ്വയം പ്രതിരോധ പരിശീലകരായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു.ടി.ജി, സോഫിയ കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി ജി , സിവിൽ പോലീസ് ഓഫീസർ അഞ്ചു ഷാജി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.
സ്ത്രീകൾക്ക് എതിരെ ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങൾക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം നല്‍കുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം.
ശ്രീ. എൽദോ ടി എം (സീനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ്,കാഡ്ബറി) അധ്യക്ഷൻ ആയ പരിപാടിയിൽ ശ്രീ. സിനോജ് സേവ്യർ (AFPRO സ്റ്റേറ്റ് കോർഡിനേറ്റർ) സ്വാഗതം ആശംസിക്കുകയും, ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ.ജി സത്യൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ശ്രീ. ജോമെറ്റ് ജോർജ് (ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ), ശ്രീ. ഡിജോ ദാസ് (ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ), ശ്രീമതി. സോഫിയ കെ എസ് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സ്വയം പ്രതിരോധ പരിശീലന പരിപാടി ട്രെയ്‍നർ), ശ്രീ. ബിനു ജോസഫ് (എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർ, റേഞ്ച് ഓഫീസ് തങ്കമണി) എന്നിവർ ആശംസകൾ അർപ്പിച്ചു. AFPRO-യുടെ കോർഡിനേറ്റർ ശ്രീ.ജിബിൻ തോമസ് കൃതജ്ഞത രേഖപ്പെടുത്തി.
ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥർ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഇടുക്കി ജില്ലയിൽ പരിശീലനം അവശ്യമുള്ളവർ 9497912649 നമ്പരിൽ ബന്ധപ്പെടുക.









































































