Idukki വാര്‍ത്തകള്‍
പാലിയേറ്റീവ് നഴ്‌സ് നിയമനം

ഇടുക്കി ജില്ലയിൽ നാഷണല്‍ ആയുഷ് മിഷനിൽ കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സ് (സ്‌നേഹധാര പ്രോജക്ട്) തസ്തികയിലേക്ക് സെപ്തംബര്‍ 9 ന് (ചൊവ്വ) രാവിലെ 11 ന് കൂടിക്കാഴ്ച്ച നടക്കും.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിറ്റുകളുടെ പകർപ്പുകളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിച്ചേരണം.
അഭിമുഖത്തിന് 15 ലധികം ഉദ്യോഗാര്‍ ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യൂ, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.
ഇടുക്കി ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 291782













































































