നാട്ടുവാര്‍ത്തകള്‍
ഇടുക്കി ,തങ്കമണി, വില്ലേജിൽ മരിയാപുരം സ്വദേശി മുണ്ടനാട്ട് സെബാസ്റ്റ്യന് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ലഭിച്ചു


കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതിക്കായി വി.ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ 10 കർഷകർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
കേസ് ഫയൽ ചെയ്ത 10 കർഷകരുടെയും കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഹൈക്കോടതിയെ സമീപിച്ച 10 കർഷകരിൽ ഒരാളാണ് ഇടുക്കി മരിയാപുരം സ്വദേശി മുണ്ടനാട്ട് സെബാസ്റ്റ്യൻ. വന്യമൃഗ ശല്യത്തിനെതിരെ വനം വകുപ്പിനോട് വർഷങ്ങളായി നിയമ പോരാട്ടം നടത്തുന്ന കർഷകനാണ് 84 കാരനായ സെബാസ്റ്റ്യൻ