Idukki വാര്‍ത്തകള്‍
അറിവിൻ്റെ വഴിയിൽ ഭാരത നിയമത്തിലൂടെ ഒരിത്തിരിനേരം

ഇടുക്കി ജില്ലാ പോലീസിന്റെയും തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷൻ, ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങിയവരുടേയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ വ്യാപാര ഭവനിൽ വച്ച് ‘അറിവിൻ്റെ വഴിയിൽ ഭാരത നിയമത്തിലൂടെ ഒരിത്തിരിനേരം’ (BNS, BNSS, BSA) എന്ന വിഷയത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.
തൊടുപുഴ ഇൻസ്പെക്ടർ മഹേഷ് കുമാർ എസ്, സബ് ഇൻസ്പെക്ടർ ബിജു വി എ, അഡ്വക്കേറ്റ് റോബിൻ പി. സെബാസ്‌റ്റ്യൻ എന്നിവർ ക്ലാസ് നയിച്ചു.
തൊടുപുഴ മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, മർച്ചൻ്റ് സ് അസ്സോസിയേഷൻ, ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ് ഭാരവാഹികളും ക്ലാസിൽ പങ്കെടുത്തു.









































































