Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കുട്ടിക്കാനം- ചപ്പാത്ത് റൂട്ടില്‍ നാളെ ഗതാഗത നിയന്ത്രണം



കുട്ടിക്കാനം- ചപ്പാത്ത് മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ ഏറുമ്പടം ഭാഗത്ത് കെഎസ്ഇബിയുടെ പ്രവൃത്തികള്‍ അടിയന്തരമായി നടത്തുന്നതിനാല്‍ ഓഗസ്റ്റ് 29 ന് വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഏലപ്പാറയില്‍ നിന്നും കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഏലപ്പാറയില്‍ നിന്നും തിരിഞ്ഞ് ചെമ്മണ്ണ് -കൊച്ചു കരിന്തരുവി- ഉപ്പുതറ- പരപ്പ് വഴി പോകേണ്ടതും കട്ടപ്പനയില്‍ നിന്നും ഏലപ്പാറയ്ക്കു വരുന്ന വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഉപ്പുതറ- കൊച്ചുകരിന്തരുവി – ചെമ്മണ്ണ് വഴി ഏലപ്പാറയിലേക്കു പോകേണ്ടതാണെന്നും പിഡബ്ല്യുഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

തീയതി നീട്ടി

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അക്കാദമിക് സെഷനിലേക്കുളള ക്ലാസ് XI ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!