Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ഇടുക്കി തൊടുപുഴയിലാണ് സംഭവം. കാഞ്ഞിരമറ്റം സ്വദേശിയായ പിതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്.
ഓട്ടിസം ബാധിച്ച മൂന്നുവയസ്സുകാരനായ ദേവ് നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ് കടന്നുപോയിരുന്നത്. ഇതിന്‌റെ മനോവിഷമത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.
മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് കെട്ടിത്തൂക്കുകയായിരുന്നു. അമ്മ വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി









































































