പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മുതിരപ്പുഴയാറിനെ കൊല്ലാതെ…

കുഞ്ചിത്തണ്ണി : മുതിരപ്പുഴയാറിലേക്ക് എല്ലക്കൽ പാലത്തിനു സമീപത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കൊണ്ടുവന്നു തള്ളുന്നു. ദൂരെ സ്ഥലങ്ങളിൽനിന്നും വാഹനങ്ങളിൽ ചാക്കിൽകെട്ടി മാലിന്യങ്ങൾ കൊണ്ടുവന്നു ഇവിടെ തള്ളുന്നുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. കൊണ്ടുവന്നു തള്ളിയിരിക്കുന്ന മാലിന്യങ്ങൾ പലതും ഏതോ റിസോർട്ടുകളിലേത് ആണെന്നും സമീപവാസികൾ ആരോപിക്കുന്നുണ്ട്. നിരവധി കുടിവെള്ളപദ്ധതികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് മുതിരപ്പുഴയാറിനെയാണ്. ഈ മുതിരപ്പുഴയാറിലേക്കാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന് തള്ളുന്നത്. മാലിന്യം കൊണ്ടുവന്ന് പുഴയരികിൽ തള്ളുന്നവർക്കെതിരേ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




































































































































