എസ് എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക്സർട്ടിഫിക്കറ്റ് വിതരണവും എസ്.പി.ജി രൂപീകരണവും നടന്നു.

എസ് എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക്
സർട്ടിഫിക്കറ്റ് വിതരണവും എസ്.പി.ജി രൂപീകരണവും നടന്നു.
എസ് എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ( SPG ) സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ ഡെജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ എ. വി ആന്റണി സ്വാഗതം ആശംസിച്ചു.
സിവിൽ പോലീസ് ഓഫീസർ ശരണ്യ പ്രസാദ് ( സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ജോയിന്റ് കൺവീനർ ), പി.ടി.എ പ്രസിഡന്റ് ശ്രീമതി. പ്രിയ വിജേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി ചിത്രരചന, പ്രസംഗം, ഉപന്യാസം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നു.മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ ഡെജി വിതരണം ചെയ്തു. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ദിവ്യ ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.









































































