ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ മാരെ ഇന്ന് പ്രഖ്യാപിച്ചേക്കും;ഇടുക്കിയിൽ സി.പി. മാത്യു, എസ് അശോകൻ , ജോയി വെട്ടിക്കുഴി എന്നിവർ അന്തിമലിസ്റ്റിൽ
സാമുദായിക പ്രാതിനിധ്യം ഉറപ്പിച്ചുള്ള സംസ്ഥാനത്തെ ഡി.സി.സി അധ്യക്ഷപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇടുക്കിയിൽ സി.പി. മാത്യു, എസ് അശോകൻ , ജോയി വെട്ടിക്കുഴി എന്നിവർ അന്തിമലിസ്റ്റിൽ ഇടം നേടി. ജോയി വെട്ടിക്കുഴിക്കാണ് പ്രഥമ പരിഗണനയെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന റൗണ്ടിൽ സി.പി. മാത്യുവിന് മുൻതൂക്കമെന്നാണ് അറിയുന്നത്. എങ്കിലും പരിഗണിച്ച മൂവരിൽ ജനകീയ മുഖമുള്ള വെട്ടിക്കുഴിയെ പൂർണ്ണമായും അവഗണിക്കുവാനും സംസ്ഥാന അദ്ധ്യക്ഷന് കഴിഞ്ഞിട്ടില്ല. മൂവരുടെയും സാമുദായിക, വ്യക്തി ബന്ധങ്ങളും പരിഗണിച്ചാകും അന്തിമ പ്രഖ്യാപനം.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇന്നലെ രാത്രി ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ലിസ്റ്റ് കൈമാറി. അദ്ദേഹം ഇന്ന് രാവിലെ സോണിയാ ഗാന്ധിക്ക് അത് കൈമാറും. പ്രഖ്യാപനവും ഇന്നുതന്നെയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് സാമുദായിക പ്രാതിനിധ്യം ഉറപ്പിച്ചാണ് അധ്യക്ഷപ്പട്ടിക തയ്യാറാക്കിയത്.
മധ്യ തിരുവിതാം
കൂറിലെ ഈഴവ, ക്രിസ്ത്യൻ പ്രാതിനിധ്യം കൃത്യമാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത് നീണ്ടുപോയത്.കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് നിർദ്ദേശിച്ച രാജേന്ദ്രപ്രസാദിനെ നില നിർത്തുകയാ
ണെങ്കിൽ മുസ്ലിം പ്രാധിനിത്യത്തിൽ വരുന്ന പ്രശ്നവും പരിഹരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു.
ഗ്രൂപ്പ് വീതം വയ്ക്കലിന് വഴങ്ങാതെ,
നേരത്തെയുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് അന്തിമ പട്ടിക തയ്യാറാക്കുക എന്നതായിരുന്നു ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി.
സമുദായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നല്ലാതെ പേരുകൾ നിർദ്ദേശിക്കാൻ ഹൈക്കമാൻഡും തയ്യാറായില്ല.എല്ലാ വശങ്ങളും പരിശോധിച്ചശേഷം ഉള്ള അന്ത്യപ്പട്ടിക പ്രതിപക്ഷനേതാവ്
വി ഡി സതീശന്റെ കൂടി പിന്തുണയോടെയാണ് താരിഖ് അൻവറിന് കൈമാറിയത്. മുൻപ് പ്രഥമ പരിഗണന കിട്ടിയ പലരും സമുദായവേലി കെട്ടിൽത്തട്ടി പടിക്ക് പുറത്തായി.