Idukki വാര്‍ത്തകള്‍
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കി, മലപ്പുറം, വയനാട്* ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആയതിനാൽ ഇന്ന് (26.06.2025) വൈകുന്നേരം 03.30 ന് റെഡ് അലെർട്ടുള്ള ജില്ലകളിലും, വൈകുന്നേരം 04.00 ന് ഓറഞ്ച് അലെർട്ടുള്ള ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.













































































