നാട്ടുവാര്‍ത്തകള്‍
കെഎസ്ഇബി സെക്‌ഷൻ ഓഫിസ് നിർമാണം വൈകുന്നതായി പരാതി


രാജകുമാരി∙ രാജകുമാരിയിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് നിർമാണം വൈകുന്നതായി പരാതി. പഞ്ചായത്ത് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്ത് മാസങ്ങൾക്ക് മുൻപ് അന്നത്തെ വൈദ്യുത മന്ത്രി എം.എം.മണി ശിലാസ്ഥാപനം നടത്തിയെങ്കിലും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. സ്ഥലം വിട്ടു നൽകിയെങ്കിലും തുടർ നടപടികൾ പഞ്ചായത്ത് വൈകിപ്പിക്കുന്നതായി കോൺഗ്രസ് ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ശിലാസ്ഥാപനം നടത്തിയതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ സ്ഥലം വിട്ടു നൽകുന്നതിനുള്ള നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയെന്നും കെഎസ്ഇബി ഉടൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ബിനു, വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ എന്നിവർ പറഞ്ഞു.