ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാൻ ആശ്രയമാകാം പദ്ധതിക്ക് തുടക്കമായി


ഹൊറൈസൺ മോട്ടേഴ്സിൻ്റെയും ആൻസൺ ചിറ്റ്സിൻ്റെയും സഹകരണത്തോടെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്ന “അറിവ് പകരാൻ ആശ്രയമാകാം” പദ്ധതിയുടെ ഉദ്ഘാടനം മുരിക്കാട്ടുകുടി ഗവൺമെൻ്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ
നീറണാംകുന്നേൻ നിർവ്വഹിച്ചു.
കഴിഞ്ഞ പത്ത് വർഷമായ് ഹൈറേഞ്ച് മേഖലയിലെ 25 സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയിൽ ഇത്തവണ 35 സ്കൂളുകൾക്കാണ് സഹായം എത്തിക്കുക.
സഹായം ആവശ്യമുള്ള കുട്ടികളെ അധ്യാപകർ തന്നെയാണ് കണ്ടെത്തുന്നത്.
ഇതിനോടൊപ്പം കോഴിമല ബാലവാടി അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
അറിവ് പകരാൻ ആശ്രയം ആകാൻ പദ്ധതിക്കായി ഇത്തവണ രണ്ടരലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
പി ടി.എ പ്രസിഡൻ്റ് പ്രിൻസ് മറ്റപ്പള്ളി,പ്രിൻസിപ്പൽ കെ.എൽ സുരേഷ് കൃഷ്ണൻ,ഹെഡ്മാസ്റ്റർ ഷിനു മാനുവൽ കെ രാജൻ,ഫ്രണ്ട്സ് ഓഫ് കട്ടപ്പന എജുക്കേഷണൽ ഫോറം ചെയർമാൻ ജെയ്ബി ജോസഫ്, ഫ്രണ്ട്സ് ഓഫ് കട്ടപ്പന രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ,കെ.വി വിശ്വനാഥൻ , ട്രഷറർ ബിജോയി സ്വരലയ ,ഹൊറൈസൺ മോട്ടേഴ്സ് ജനറൽ മാനേജർ പവിത്രൻ.വി.മേനോൻ, ആൻസൺ ചിറ്റ്സ് മാനേജർ പോൾ മാത്യൂ,തുടങ്ങിയവർ സംസാരിച്ചു.