ഫ്ലാറ്റ് ഫെണ്ടർ ജീപ്പ് അസോസിയേഷന്റെ(FFJA) ഓൾ കേരള മീറ്റപ്പും ഹൈറേഞ്ച് ഓഫ് റോഡ്സ് കട്ടപ്പനയുടെ ഉദ്ഘാടനവും നടന്നു


കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച യാത്ര കട്ടപ്പന മുനിസിപ്പൽ ചെയർ പേഴ്സൺ ബീന റ്റോമി ഉദ്ഘാടനം ചെയ്തു. ലബ്ബക്കട ഹൈറേഞ്ച് റിസോട്ടിൽ നടന്ന ചടങ്ങിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ FFJA മീറ്റപ്പ് ഉദ്ഘാടനം ചെയ്തു.
ഹൈറേഞ്ച് ഓഫ് റോഡ്സ് കട്ടപ്പനയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവ്വഹിച്ചു.
ലോഗോ പ്രകാശനം ഗ്രാമ പഞ്ചായത്ത് മെമ്പർ റോയി എവറസ്റ്റ് നിർവ്വഹിച്ചു.
FFJA സ്റ്റേറ്റ് പ്രസിഡന്റ് സുനിൽ എം.എം അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ ആനന്ദൻ വി.ആർ, FFJA സ്റ്റേറ്റ് കോഡിനേറ്റർ ശോഭന കെ.ആർ,
ഹൈറേഞ്ച് ഓഫ് റോഡ്സ് ക്ലബ്ബ് പ്രസിഡന്റ് സിജോ എവറസ്റ്റ്, സെക്രട്ടറി ജോബിൻ ബേസിൽ, രാജേഷ് നാരായണൻ FFJAസെക്രട്ടറി നവീൻ നായർ ഭാരവാഹികളായ ബിബിൻ രാജു , റാം ഗോപാൽ എന്നിവർ സംസാരിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്കുള്ള ബുക്കും പഠനോപകരണങ്ങളും FFJA ഭാരവാഹികൾ കോവിൽ മല രാജാവിന് കൈമാറി.
തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ മെമ്പർമ്മാർ ഉൾപ്പെടെ ഉള്ളവർ അയ്യപ്പൻകോവിലിലേയ്ക്ക് ഫൺ ട്രിപ്പും ഓഫ് റോഡിങ്ങും നടത്തി.
റ്റോണി ചാക്കോ, ജോയൽ ജോസ് ,ബിനോയി കുര്യാക്കോസ്, മനു ബാബു, രാജേഷ് കാഞ്ചിയാർ എന്നിവർ നേതൃത്വം നൽകി