വാക്സിനേഷന്‍ ഒന്നാം ഡോസ് പൂര്‍ത്തീകരിച്ച് ഇരട്ടയാര്‍ പഞ്ചായത്ത്
8 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ ലഭ്യമാക്കി ഇരട്ടയാര്‍ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലുടനീളം മൈക്ക് അനൗണ്‍സ്മെന്റ് നടത്തി വാക്സിനെടുക്കാത്തവര്‍ക്കായി 17 ന് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് യജ്ഞം പൂര്‍ത്തിയാക്കിയത്. രണ്ടാം ഡോസ് വാക്സിന്‍ ലഭിക്കാന്‍ അര്‍ഹരായവര്‍ക്കുള്ള വാക്സിനും നല്‍കി. വാക്സിന്‍ വിതരണം ആരംഭിച്ച നാള്‍ മുതല്‍ ഗ്രാമപഞ്ചായത്തും പി.എച്ച്.സിയുമായി ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കി ചിട്ടയായ പ്രവര്‍ത്തനവും ജീവനക്കാരുടെ സഹകരണവും മൂലമാണ് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞത്. വാക്സിന്‍ വിതരണത്തില്‍ ആക്ഷേപങ്ങള്‍ക്കിട നല്‍കാതെയും വിതരണ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാനും സാധിച്ചു.
30 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാര്‍ഡുകളില്‍ വാക്സിന്‍ നല്‍കിയ അരികത്ത് വാക്സിന്‍, ‘ എന്ന ക്യാമ്പയിനിലൂടെ പകുതിയോളം ആളുകള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞു. ഗര്‍ഭിണികള്‍ ‘ കിടപ്പു രോഗികള്‍ എന്നിവര്‍ക്കായി പ്രത്യേക വാക്സിന്‍ വിതരണവും നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭൗതിക സൗകര്യങ്ങളും ലഭ്യമാക്കി. ചെമ്പകപ്പാറ പി.എച്ച്.സി മെഡിക്കല്‍ ആഫീസര്‍ ഡോ.ജെഎം.വൈശാഖ്, ഡോ.അരവിന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്‍സി വര്‍ക്കി, ജയ്സണ്‍ സി ജോണ്‍’ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജസി തോമസ്. സ്റ്റാഫ് നഴ്സ് വിന്‍സി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജീവനക്കാരും ആശാ പ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ ജീവനക്കാരും ഒരു മനസോടെ പ്രവര്‍ത്തിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.
വാക്സിനേഷന്‍ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച ആദ്യ പഞ്ചായത്തെന്ന ലക്ഷ്യം കൈവരിച്ചതില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.എന്‍.പ്രിയ’, ആര്‍.സി.എച്ച്.ആഫീസര്‍ ഡോ.സുരേഷ് വര്‍ഗീസ് എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കിയെ ഫോണിന്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.