നാട്ടുവാര്‍ത്തകള്‍
ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായം
കോവിഡ്-19 മഹാമാരിയെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധി മൂലം 2005ലെ പരിഷ്‌ക്കരിച്ച കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത അസംഘടിത വിഭാഗം തൊഴിലാളികള്‍ക്കും ഒപ്പം കേരള ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങള്‍ക്കും നാലാംഘട്ട കോവിഡ് ധനസഹായമായി 1000 രൂപ പ്രഖ്യാപിച്ചു. നിലവില്‍ കോവിഡ് ധനസഹായം കൈപ്പറ്റിയ തൊഴിലാളികള്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലായെന്നും ചെയര്‍മാന്‍ അഡ്വ. എം.എസ് സ്‌കറിയ അറിയിച്ചു.