Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

“കൊക്കോനട്ട് ഷെൽ ചാലഞ്ച്” വഴി പാലിയേറ്റീവ് രോഗികൾക്ക് കൈത്താങ്ങ്



എസ്.എൻ.ഡി.പി VHSS അടിമാലിയിലെ എൻ.എസ്.എസ് യൂണിറ്റ് ഈ വർഷവും പുതുമ നിറഞ്ഞ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു മാതൃകയായി “കൊക്കോനട്ട് ഷെൽ ചാലഞ്ച്” സംഘടിപ്പിച്ചു. വിദ്യാർത്ഥികളും വോളൻറീയർ കുട്ടികളും വീടുകളിലും പരിസര പ്രദേശങ്ങളിലുമായി തേങ്ങാ ചിരട്ടകൾ ശേഖരിച്ചു സ്കൂളിൽ എത്തിച്ചു.

ഒരുമാസം നീണ്ടുനിന്ന ചാലഞ്ചിന്റെ ഭാഗമായി 500 കിലോഗ്രാം തേങ്ങാ ചിരട്ടകൾ ശേഖരിച്ച് വിൽപ്പനയ്ക്കായി കൈമാറിയതായി എൻ.എസ്.എസ് യൂണിറ്റ് അറിയിച്ചു. ശേഖരണത്തിലൂടെ ലഭിച്ച തുക മുഴുവൻ പാലിയേറ്റീവ് രോഗികളുടെ ചികിത്സാ സഹായം ഉൾപ്പെടെയുള്ള കരുണാപൂർവ്വ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും അറിയിച്ചു.

പരിസ്ഥിതിസൗഹൃദ ശീലങ്ങൾ വളർത്തി സാമൂഹിക സേവനത്തിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം. പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ അജി എം. എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജയ് ബി, കണ്ണൻ തമ്പി, വോളൻറീയർ സെക്രട്ടറിമാരായ എറിക് റെജി, അഹല്യ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പ്രവർത്തനത്തെ വലിയ വിജയമായി മാറ്റി.
യുവതലമുറയിൽ പരിസ്ഥിതി സംരക്ഷണവും കരുണയും ഒരുപോലെ വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് സ്കൂൾ അധികാരികൾ അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!