പ്രധാന വാര്‍ത്തകള്‍
പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു : ഇടുക്കി മുരിക്കാശ്ശേരിക്കു സമീപം തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമന (65)വയസ്സ് ആണ് മരിച്ചത്
ഇടുക്കി : പേ വിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിൻ തണ്ട് തോട്ടക്കാട് ശങ്കരൻ ഭാര്യ ഓമന (65) ആണ് മരിച്ചത്.
വിദഗ്ദ്ധ ചികിത്സക്കായി
കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ഓമന ഇന്ന് വെളുപ്പിന് 2.15 ന് കോട്ടയം മെഡിക്കൽ കോളേജ് ൽ വച്ചാണ് മരണപെട്ടത്.
രണ്ട് മാസങ്ങൾക്ക് മുൻപ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്ക് പറ്റിയ വീട്ടമ്മക്ക് കഴിഞ്ഞ ദിവസമാണ് പേ വിഷബാധഏറ്റ കാര്യം വീട്ടുകാർ അറിയുന്നത്. ഗുരുതരമായതിനാൽ വാത്തികുടി CHC യുടെയും പഞ്ചായത്ത് പ്രധിനിധികളുടെയും സാനിധ്യത്തിൽ മുരിക്കാശ്ശേരി SDPI പ്രവർത്തകർ വീട്ടമ്മയെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയത്.