പ്രധാന വാര്‍ത്തകള്‍
കാബൂള്‍ വിമാനത്താവളത്തില്‍ തിരക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു
കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തില്‍ തിരക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനക്കൂട്ടം ഇരച്ചെത്തുകയായിരുന്നു. അഫ്ഗാന്‍ പൗരന്മാര്‍ മരിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് കയറ്റുന്നത് കണ്ടതായി ദൃക്‌സാക്ഷികളും പറയുന്നു.
ജനക്കൂട്ടം അനിയന്ത്രിതമായതിനെ തുടര്‍ന്ന് യു എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. ജനക്കൂട്ടത്തിന് നേര്‍ക്കും വെടിയുതിര്‍ത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിരക്കില്‍ പെട്ടാണോ, വെടിയേറ്റാണോ അഞ്ചുപേര്‍ കൊല്ലപ്പെട്ട കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.