ഏലം ലേല ലൈസൻസുകൾ നിയമവിരുദ്ധമായി അനുവദിച്ചതിനെതിരെ സമർപ്പിച്ച ഹർജി ബഹു: കേരള ഹൈകോടതി ഫയലിൽ സ്വീകരിച്ചു
ഏലം ലേല ലൈസൻസുകൾ നിയമവിരുദ്ധമായി അനുവദിച്ചതിനെതിരെ സമർപ്പിച്ച ഹർജി ബഹു: കേരള ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ഭാരതീയ കിസ്സാൻ സംഘ് സംസ്ഥാന സെക്രട്ടറിയും ഏലം കർഷകനുമായ ചെമ്മണ്ണാർ സ്വദേശി വി.പി.രാജേന്ദ്രൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ച് എതിർ കക്ഷികളായ കേന്ദ്ര സർക്കാർ സ്പൈസസ് ബോർഡ് 12 ലേല കേന്ദ്രങ്ങൾ എന്നിവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവായികാർഡമം മാർക്കറ്റിംഗ് ചട്ടങ്ങൾ പ്രകാരം ഓരോ ലേല കേന്ദ്രങ്ങളും മിനിമം ഏഴ് കോടി രൂപയോ മുൻ വർഷത്തെ ശരാശരി ലേലത്തുകയോ ബാങ്ക് ഗ്യാരണ്ടി ആയി നൽകേണ്ടതാണ് േല കേന്ദ്രങ്ങൾ അനുവദിക്കന്നതിലേക്കായി വിളിച്ച താത്പര്യപത്രത്തിൽ മേൽ പറഞ്ഞവ വിശദമായി വ്യക്തമാക്കിയിരുന്നു.
എന്നാൽ ബാങ്ക് ഗ്യാരണ്ടി തുക 3.65 കോടി ബോർഡ് തന്നിഷ്ട പ്രകാരം നിശ്ചയിച്ചിരുന്നു. ഈ നടപടിക്ക് കേന്ദ്ര സർക്കാർ അനുമതിയോ ക
ചട്ടഭേദഗതിയോ നടന്നിട്ടില്ല. സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരുടെ സ്വന്ത ഇഷ്ടപ്രകാരമുള്ള എന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമ വിരുദ്ധ നടപടികൾ റദ്ദ് ചെയ്യണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്