Idukki വാര്‍ത്തകള്‍
കട്ടപ്പന സ്വദേശിനി എലിസബത്ത് ജോർജ് ഐഎസ്ആർഒയിൽ സയന്റിസ്റ്റ് എൻജിനീയർ


ഐഎസ്ആർഒയിൽ സയന്റിസ്റ്റ് എൻജിനീയറായി കട്ടപ്പന സ്വദേശിനി എലിസബത്ത് ജോർജ് നിയമിതയായി. അഖിലേന്ത്യാതല പരീക്ഷകളിലും അഭിമുഖങ്ങളിലും രണ്ടാം റാങ്ക് കരസ്ഥമാക്കിയാണ് എലിസബത്തിൻ്റെ നേട്ടം. റിട്ട. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വള്ളക്കടവ് മണിയങ്ങാട്ട് എം എൽ ജോർജിൻ്റെയും കട്ടപ്പന നഗരസഭ സൂപ്രണ്ട് പ്രമീളയുടെയും മകളും കട്ടപ്പന ഗവ. കോളേജിലെ പൂർവ വിദ്യാർഥിനിയുമാണ്.