Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്


പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് എന്നീ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 30 ന് രാവിലെ 10 മണിക്ക് നടക്കും. പരമാവധി 179 ദിവസത്തേക്കാണ് നിയമനം. നേരത്തെ കുക്ക് (സ്ത്രീ) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചിരിക്കുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862232420