Idukki വാര്‍ത്തകള്‍
ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാം

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ അവസരം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഭക്ഷ്യപരിശോധനാ ലബോറട്ടറി വാഹനത്തിന്റെ ഈ മാസത്തെ പര്യടനം ദേവികുളത്ത് നിന്നും തുടങ്ങി. മാർച്ച് മൂന്ന് മുതല്‍ എഴ് വരെ തൊടുപുഴ, 10 മുതല്‍ 15 വരെ പീരുമേട്, 17 മുതല്‍ 22 വരെ ഉടുമ്പഞ്ചോല, 24 മുതല്‍ 29 രെ ഇടുക്കി എന്നിവിടങ്ങളില്‍ ലബോറട്ടറി വാഹനം പര്യടനം നടത്തും . ഫോണ്‍: 04862 220066













































































