അന്യായമായും അശാസ്ത്രീയമായും വർദ്ധിപ്പിച്ച കോടതി ഫീസുകളിൽ പുന:പരിശോധന നടത്തുക


കേരളത്തിലെ കോടതികളിൽ ഏപ്രിൽ 1 മുതൽ നടപ്പിൽവരുത്തിയ കോടതി ഫീസ് വർദ്ധനവിൽ പുന:പരിശോധന നടത്തണമെന്നും, അന്യായമായും അശാസ്ത്രീയമായും വർദ്ധിപ്പിച്ച ഫീസുകളിൽ ഭേദഗതി വരുത്തി തികച്ചും സാധാരണക്കാരായ കക്ഷികളുടെ തലയിൽ കെട്ടിവെച്ച അധിക ഭാരം ലഘൂകരിക്കണമെന്നും. സാമാന്യനീതി ലഭ്യമാകണമെന്ന സാധാരണക്കാരൻ്റെ അവകാശത്തെ ഹനിക്കുന്ന തരത്തിലുള്ള വർദ്ധന ഒരു തലത്തിലും അംഗീകരിക്കതക്കതല്ലെന്ന് കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി വ്യക്തമാക്കി.
രണ്ട് രൂപഹാജരാക്കേണ്ട അവധി അപേക്ഷക്ക് 20 രൂപയായും 5 രൂപ പതിക്കേണ്ട വക്കാലത്തിന് 25 രൂപയായും 25 രൂപ ഹാജരാക്കി ഫയലാക്കേണ്ട ഹരജികൾക്ക് 125 രൂപയാവും 5 രൂപ ഹാജരാക്കി ഫയലാക്കുന്ന ജാമ്യഹരജികൾക്ക് 50 രൂപയായും മറ്റ് അനുബന്ധ ഹരജികൾക്കെല്ലാം 100,150% ത്തിലേറെ വർദ്ധനവ് വരുത്തി സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും, അധികഭാരം ഏൽപ്പിക്കുക വഴി സാമാന്യ നീതി നിഷേധിക്കുന്ന തീരുമാനങ്ങളിൽ നിന്നും സർക്കാർ പിൻതിരിയണമെന്നും; പുന:പരിശോധന നടത്തണമെന്നും അല്ലാത്ത പക്ഷം വിവിധ അഭിഭാഷക സംഘടനകളുമായും , ബാർ അസോസിയേഷനുകളുമായും യോജിച്ചു കൊണ്ട് നിയമപരമായും, ജനകീയമായും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടി വരുമെന്നും അസോസിയേഷൻ പ്രസിഡണ്ട് വി. രവീന്ദ്രനും ജനറൽ സിക്രട്ടറി വി.കെ. രാജേന്ദ്രനും പത്രകുറിപ്പിലൂടെ അറിയിച്ചു.