
തൊടുപുഴ ജില്ലാ ആശുപത്രി സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ അറക്കുളം, കഞ്ഞിക്കുഴി പകല്‍ വീടുകളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള അംഗീക്യത ലൈസന്‍സികള്‍, കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും മത്സരസ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ എപ്രില്‍ 15 ന് പകല്‍ 2.30 വരെ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.









































































