പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തിൽ പൊങ്കാല ഉത്സവം.

കട്ടപ്പന :കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തിൽ പൊങ്കാല ഉത്സവം ഭക്തിസാന്ദ്രമായി. വീട്ടമ്മമാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പൊങ്കാല അർപ്പിച്ചു. മുഖ്യകാര്യദർശി ഷാജി പെരുമ്പള്ളിൽ ഭണ്ഡാര അടുപ്പിൽ അഗ്നിപകർന്നു. അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശപൂജ, ദീപാരാധന, കാർത്തികവിളക്ക്, ദീപസ്തംഭം കത്തിക്കൽ എന്നിവയും നടന്നു. പ്രസിഡന്റ് ടി ജി അജീഷ്, സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ, അജിത് ബാബു, വി ജി രമണൻ, പി എസ് ബ്രഹ്മദത്തൻ നേതൃത്വം നൽകി.

















































































































































