മൂന്ന് കുടുംബങ്ങൾക്ക് പട്ടയ വിതരണം നടത്തി

തൊടുപുഴ: കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായുള്ള നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തൊടുപുഴ താലൂക്കിലെ മൂന്ന് കുടുംബങ്ങളുടെ പട്ടയം എന്ന സ്വപ്നം യാഥാർത്ഥ്യമായി. കഴിഞ്ഞ 40 വർഷത്തിലധികമായി താമസിക്കുന്നതും റവന്യൂ രേഖകളിൽ ജന്മിയുടെ പേരിലുള്ളതുമായ മൂന്ന് കുടുംബങ്ങളുടെ ഭൂമിക്കാണ് പട്ടയം ലഭിച്ചത്. രണ്ട് വർഷത്തിനു ശേഷമാണ് തൊടുപുഴ താലൂക്ക് ഓഫീസിൽ നിന്നും ഇത്തരത്തിലുള്ള പട്ടയം വിതരണം നടത്തിയത്. കുമാരമംഗലം, കോടിക്കുളം, ആലക്കോട് വില്ലേജുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. താലൂക്ക് ഓഫീസിൽ നടപടിയിൽ ഇരിക്കുന്ന 37 കുടുംബങ്ങളുടെ പട്ടയ അപേക്ഷകളിൽ അടിയന്തര നടപടികൾ സ്വീകരിച്ച് ഉടനടി പട്ടയം നൽകുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച തൊടുപുഴ തഹസിൽദാർ ബോബി റോസ് അറിയിച്ചു. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പട്ടയ വിതരണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ.ദീപക്, ഭൂരേഖാ തഹസിൽദാർ എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.

















































































































































