പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
തണുത്തുവിറച്ച് മീശപ്പുലിമല; താപനില മൈനസ് ഒന്നിൽ

മൂന്നാർ ∙ മീശപ്പുലിമലയിൽ താപനില മൈനസ് ഒന്നിലെത്തി. ഇന്നലെ പുലർച്ചെയാണു മീശപ്പുലിമലയുടെ താഴ്വാരത്തു താപനില മൈനസിലെത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഇന്നലെ രാവിലെ മീശപ്പുലിമലയുടെ താഴ്വാരത്തുള്ള റോഡോ മാൻഷനു സമീപമുള്ള പുൽമേടുകളിൽ മഞ്ഞുകണങ്ങൾ പിടിച്ചുകിടന്നതു വേറിട്ട കാഴ്ചയായിരുന്നു. വനംവകുപ്പിനു കീഴിലുള്ള കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനാണ് (കെഎഫ്ഡിസി) ഇവിടേക്കു ട്രെക്കിങ് നടത്തുന്നത്. വിവരങ്ങൾക്ക്: www.kfdcecotourism.com

















































































































































