യുവജനങ്ങള്‍ക്ക് ജോബ് സ്റ്റേഷനുമായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്


സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായുള്ള ജോബ് സ്റ്റേഷന്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഇടുക്കി ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ റിസോഴ്സ് പേഴ്സണ്‍ സുകുമാരന്‍ ജോബ്‌സ്റ്റേഷന്‍ സംബന്ധിച്ച് വിശദീകരണം നല്കി. അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് വളരെയെളുപ്പത്തില്‍ തൊഴില്‍ കണ്ടെത്തുകയാണ് ജോബ്‌സ്റ്റേഷനിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്കിന്റെ പരിധിയിലുള്ള ഏഴ് പഞ്ചായത്തിലും ജോബ്‌സ്റ്റേഷന്റെ ഭാഗമായുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കും. ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേനയും ജോബ്‌സ്റ്റേഷന്‍ മുഖേനയും തൊഴില്‍ ആവശ്യമുള്ളരെ കണ്ടെത്തി ഡി.ഡബ്ലിയു.എം.എസില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ ഫെസിലിറ്റേഷന്‍ സെന്ററുമായും ജോബ്‌സ്റ്റേഷനുമായും കൂട്ടി യോജിപ്പിക്കുമെന്ന് ജില്ലാ റിസോഴ്സ് പേഴ്സണ്‍ പറഞ്ഞു.
യോഗത്തില്‍ ഇളംദ്ദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ്, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യൂ, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി സോജന്‍, പഞ്ചായത്ത് അംഗങ്ങളായ ആല്‍ബര്‍ട്ട് ജോസ്, കെ.എസ് ജോണ്‍, ഷൈനി സന്തോഷ്,ടെസ്സിമോള്‍ മാത്യൂ, ഇളംദേശം ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൈസി ഡെനില്‍, ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ജ്യോതി ജയചന്ദ്രന്‍, ജനറല്‍ എക്റ്റന്‍ഷന്‍ ഓഫീസര്‍ എം.എം സുമേഷ് എന്നിവര്‍ പങ്കെടുത്തു.