പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മലനിരകളിൽ പൂക്കാലം: പുള്ളിക്കാരിത്തുമ്പകൾ പൂവിട്ടു

അടിമാലി : ഇടുക്കിയുടെ മലനിരകളിൽ വസന്തം നിറച്ച് പുള്ളികാശിത്തുമ്പകൾ പൂവിട്ടു.മൂന്നാർ ഗ്യാപ് റോഡിലും സമീപ പ്രദേശങ്ങളിലും വിരിഞ്ഞുനിൽക്കുന്ന ചെറുപൂക്കൾ പ്രകൃതിക്ക് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. പൂക്കളുടെ മനോഹാരിത പ്രകൃതിസ്നേഹികളുടെയും സഞ്ചാരികളുടെയും ശ്രദ്ധ ആകർഷിക്കുന്നു.
മലനിരകളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ പ്രദേശത്തിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ മാറ്റുകൂട്ടുകയാണ്. പൂമ്പാറ്റകളും മറ്റു ചെറുജീവികളും പൂക്കളിലേക്ക് എത്തുന്നതോടെ മലനിരകൾ കൂടുതൽ സജീവവും മനോഹരവുമാകുന്നു. ഇടുക്കിയുടെ പ്രകൃതിസൗന്ദര്യത്തിന് മറ്റൊരു മനോഹര കാഴ്ചയായി ഈ പൂക്കാലം മാറുന്നു.

















































































































































