ലഹരി വിരുദ്ധ കാമ്പയിന്‍പ്രചരണ പരിപാടികളുടെ ഉദ്ഘാടനം ഏപ്രില്‍ 8 ന്


സംസ്ഥാനസര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികള്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 8 ന് ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപ് ടി.കെ, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങള്‍, കായിക അസ്സോസിയേഷന്‍ ഭാരവാഹികള്‍, പൊതുവിദ്യാഭ്യാസം, എക്‌സൈസ്, ആരോഗ്യം, തദ്ദേശ ഭരണവകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, യൂത്ത്വെല്‍ ഫെയര്‍ബോര്‍ഡ് പ്രതിനിധികള്‍, യുവജന-വിദ്യാര്‍ത്ഥിസംഘടന ജില്ലാ ഭാരവാഹികള്‍, എസ്.പി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്സ്,ഗൈഡ്സ് ജില്ലാ ചുമതലക്കാര്‍, മുനിസിപ്പല്‍ – ഗ്രാമ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍, കായികതാരങ്ങള്‍, പരിശീലകര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.