ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാർ. ജോർജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി; ഹര്‍ജികള്‍ തള്ളി

കൊച്ചി : സീറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സ്വകാര്യഅന്യായങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഏഴ് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. ജില്ലാ സെഷന്‍സ് കോടതിയും വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു.
എറണാകുളം അങ്കമാലി അതിരൂപയുടെ ഭാരത് മാതാ കോളേജിന് സമീപമുള്ള ഭൂമിവിറ്റ വകയില്‍ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസായിരുന്നു കേസിലെ ഹര്‍ജിക്കാരന്‍. ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാ.ജോഷി പുതുവ, ഭൂമി വില്‍പനയിലെ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് തുടങ്ങിയവരെല്ലാം വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
നേരത്തേ രണ്ട് കീഴ്‌ക്കോടതികളും ഇത്തരത്തില്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന കര്‍ദിനാളിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു.













































































